മാഞ്ചസ്റ്റർ യുണൈറ്റഡ് കോണർ മാക്ഗ്രെഗറിന്റെ കൈകളിലേക്കൊ...

MAY 11, 2021, 6:40 PM

വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനവും അവസാന നിമിഷം തീരുമാനത്തിൽ നിന്നും പിന്മാറിയതും  ആരാധകർക്കിടയിൽ കോളിളക്കമുണ്ടാക്കുകയും ടീമിനെ വിൽക്കാൻ ഗ്ലേസർ കുടുംബത്തെ വളരെയേറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രീമിയർ ലീഗ് വിടാൻ തീരുമാനിച്ച ക്ലബ്ബുകളുടെ അരാജകത്വത്തിനിടയിൽ കോണർ  മാക്ഗ്രെഗർ  മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. സ്കോട്ടിഷ് പ്രീമിയർഷിപ്പിന്റെ കെൽറ്റിക് എഫ്‌സിയും ഇതിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോബ്‌സിന്റെ കണക്കനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂല്യം ഏകദേശം 4.3 ബില്യൺ ഡോളറാണ്. മാക്ഗ്രെഗറിന്റെ ആസ്തിയാകട്ടെ ഏകദേശം 250 മില്യൺ ഡോളർ മാത്രമാണ്. അതിനർത്ഥം ക്ലബ്ബ് മുഴുവനായും ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരുടെ പക്കൽ നിന്നും സഹായം വേണ്ടിവരുമെന്നാണ്.

vachakam
vachakam
vachakam

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൂപ്പർ ലീഗിലേക്ക് മാറ്റാനുള്ള തീരുമാനം ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.  ആഴ്സണലും ടോട്ടൻഹാം ഹോട്‌സ്പർ അനുഭാവികളും  സൂപ്പർ ലീഗിനെ എതിർത്തുകൊണ്ട് വിവിധ ഇടങ്ങളിൽ  പ്രതിഷേധ പ്രകടനം നടത്തി.ക്ലബ്ബിന്റെ തെറ്റായ തീരുമാനത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ ഉടമ ജോയൽ ഗ്ലേസറും രംഗത്ത് വന്നത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു.

“ഞാനും എന്റെ കുടുംബവും മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവാണെന്നും അതിന്റെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുമ്പോഴും ദീർഘകാലത്തേക്ക് അതിന്റെ ശക്തി പരിരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തബോധം അനുഭവിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു,” ഗ്ലേസർ ആരാധകാരോട് പ്രതികരിച്ചു.

എസി മിലാൻ, ആഴ്സണൽ എഫ്‌സി, അറ്റ്ലാറ്റിക്കോ ഡി മാഡ്രിഡ്, ചെൽ‌സി എഫ്‌സി, എഫ്‌സി ബാഴ്‌സലോണ, എഫ്‌സി ഇന്റേൺ‌സിയോണേൽ മിലാനോ, യുവന്റസ് എഫ്‌സി, ലിവർ‌പൂൾ എഫ്‌സി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻ‌ഹാം ഹോട്‌സ്പർ എന്നിവയെല്ലാം യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ക്ലബ്ബുകളായിരുന്നു. 

vachakam
vachakam
vachakam

സൂപ്പർ ലീഗിൽ ചേർന്നാൽ യുവേഫ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുമെന്ന കർശ്ശന നിർദ്ദേശം എത്തിയപ്പോൾ പോലും പല ക്ലബ്ബുകളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ പ്രിയപ്പെട്ട ആരാധകർ പോലും കടുത്ത പ്രതിഷേധവുമായി രംഗത്ത്  എത്തിയതോടെയാണ് ക്ലബ്ബുകൾ തീരുമാനത്തിൽ നിന്നും പിന്മാറാനൊരുങ്ങിയത്. 

English summary: Conor McGregor floats idea of buying Manchester United

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam