ദേശീയ ടീമിനായി നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന സൂപ്പർ താരങ്ങളായ അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര് പൂജാരയ്ക്കും മറ്റൊരു തിരിച്ചടി കൂടി നേരിട്ടേക്കും. രണ്ട് താരങ്ങളെയും ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് തരംതാഴ്ത്താനാണ് സാധ്യത. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ എ ഗ്രേഡ് കരാറാണ് പൂജാരയ്ക്കും രഹാനെയ്ക്കും ഉള്ളത്. അഞ്ചു കോടി രൂപയാണ് ഇരുവരുടെയും വാർഷിക ശമ്പളം. മോശം പ്രകടനം തുടർന്നാൽ ഇരുവരും ബി ഗ്രേഡ് കരാറിലേക്ക് തരംതാഴ്ത്തപ്പെടാനാണ് സാധ്യത. മൂന്ന് കോടി രൂപയാണ് ഈ കരാറിന്റെ പ്രതിഫലം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയിങ് ഇലവനിൽ ഇരു താരങ്ങളുടെയും സാന്നിധ്യം പോലും സംശയത്തിലായിരുന്നു. എന്നാൽ ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടായിരുന്ന ഇരുവരും മൂന്ന് മത്സരങ്ങളിലും കളിച്ചെങ്കിലും നിരാശപ്പെടുത്തി.
റിപ്പോർട്ട് പ്രകാരം പേസർമാരായ ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരേയും തരംതാഴ്ത്തിയേക്കും. അതേസമയം കെഎൽ രാഹുൽ റിഷബ് പന്ത് എന്നിവരെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള ഏ പ്ലസ് കാറ്റിഗറിയേക്ക് സ്ഥാനക്കയറ്റം നടത്തിയേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ഇരുവരും എ കാറ്റഗറിയിൽ തന്നെ തുടരുമെന്നാണ് സൂചന. വിരാട് കോഹ്ല, ജസ്പ്രീത് ബുംറ,രോഹിത് ശർമ എന്നിവർക്കാണ് ഇന്ത്യൻ ടീമില് ഏ പ്ലസ് കരാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്