പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ തളച്ച് ഫുൾഹാം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചെൽസി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ ഇറക്കിയാണ് ചെൽസി മത്സരം ആരംഭിച്ചത്.
കൂടാതെ ജനുവരിയിൽ ടീമിൽ എത്തിയ മുഡ്രിക്കിനെയും ചെൽസി ആദ്യ ഇലവനിൽ ഇറക്കിയിരുന്നു.
മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല.
മത്സരത്തിൽ ഹാവെർട്‌സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ഫോഫനയുടെ ശ്രമം ഗോൾ ലൈനിൽ വെച്ച് രക്ഷപെടുത്തിയതും ചെൽസിക്ക് തിരിച്ചടിയായി.
മറുഭാഗത്ത് ആൻഡ്രെസ് പെരേരയുടെ ശ്രമം കെപ മികച്ച സേവിലൂടെ ഗോൾ തടയുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്