ഐപിഎല്‍ പതിനാറാം സീസണിലെ വിവിധ കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ആരാധകർ. മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ വരുമ്പോള്‍ ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാകുമോ എന്നതാണ് നിരവധി ആരാധകരുടെ ചോദ്യം.
സൂചനകള്‍ പ്രകാരം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഓപ്പണറായേക്കും. മുമ്പ് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വച്ച് ഓപ്പണറായി ഇറങ്ങിയ ഗ്രീന്‍ ഞെട്ടിച്ചിരുന്നു.
മിനി താരലേലത്തില്‍ ഇരുപത്തിമൂന്നുകാരനായ ഗ്രീനിനെ 17.50 കോടി രൂപയ്‌ക്കാണ് മുബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 118 റണ്‍സ് നേടിയ ഗ്രീനിന്‍റെ ആക്രമണ ബാറ്റിംഗ് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇതോടൊപ്പം ഗ്രീനിന്‍റെ ബൗളിംഗും ടീമിന് നിര്‍ണായകമാണ്. എന്നാല്‍ ബൗളിംഗ് ഓപ്‌ഷനുകള്‍ ഏറെയുള്ളതിനാല്‍ ഗ്രീനിന്‍റെ വര്‍ക്ക്‌ലോഡ് ക്രമീകരണം മുംബൈക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്