2032ലെ ഒളിമ്പിക്സിന് വേദിയാകാൻ ബ്രിസ്ബെയ്ൻ

JULY 21, 2021, 4:47 PM

2032ലെ ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയ്നെ പ്രഖ്യാപിച്ചു.അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം.ആ വർഷത്തെ ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബെയ്നിൽ ആയിരിക്കും നടക്കുക.ടോക്കിയോയിൽ വെച്ച് നടന്ന ചർച്ചയിലാണ് ബ്രിസ്ബെയ്നെ വേദിയാക്കാൻ തീരുമാനിച്ചത്.കമ്മിറ്റിയുടെ തീരുമാനത്തോട് ആർക്കും എതിരഭിപ്രായം ഇല്ലാതിരുന്നതിനാൽ 2032ലെ ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയ്നെ പ്രഖ്യാപിക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് ഒരു ഓസ്‌ട്രേലിയൻ നഗരം ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.1956ൽ മെൽബണും 2000ൽ സിഡ്നിയും ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചിരുന്നു.2024ലെ ഒളിമ്പിക്സ് പാരിസിൽ വെച്ചും 2028ലേത് ലോസ് ആഞ്ചലസിൽ വെച്ചും നടത്താൻ മുൻപ് തീരുമാനമായിരുന്നു.

ബ്രിസ്ബെയ്നെ 2032ലെ  ഒളിമ്പിക്സ് വേദിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നഗരം ഇപ്പോൾ ആഘോഷ പ്രകടനങ്ങളിലൂടെ കടന്നുപോകുകയാണ്.സൗത്ത് ബാങ്കിലെ നഗരവീഥികളിൽ കായിക പ്രേമികൾ പടക്കങ്ങൾ പൊട്ടിച്ചുകൊണ്ട് ആഘോഷപ്രകടനങ്ങൾ നടത്തി.ചരിത്രപരമായ ഈ നിമിഷത്തിൽ എല്ലാ ക്വീൻസ്‌ലാന്റുകാർക്കും അഭിമാനിക്കാമെന്ന് ക്വീൻസ്‌ലാന്റ് പ്രീമിയർ അന്നസ്റ്റാസിയ പാലാസ്ക്യൂക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ബ്രിസ്ബെയ്നെ വേദിയായി തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സന്തോഷം പങ്കുവെച്ചു.മൂന്നാം തവണ ഒളിമ്പിക്സ് വേദിയായും രണ്ടാം തവണ പാരാലിമ്പിക്സ് വേദിയുമാകുകയാണ്  ഓസ്ട്രേലിയ.ഇത് ബ്രിസ്ബെയ്നിന്റെയും  ക്വീൻസ്‌ലാന്റിന്റെയും സന്തോഷം മാത്രമല്ല,മറിച്ച്  രാജ്യത്തിന് ഒരു ചരിത്ര ദിനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

English summary: Brisbane announced as 2032 Olympic Games host city at IOC meeting in Tokyo


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam