മെസ്സിയ്ക്കു പുറമെ സെർജിയോ റാമോസ് പിഎസ്ജി വിടുന്നു

JUNE 3, 2023, 1:01 PM

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ സെർജിയോ റാമോസ് പ്രഖ്യാപിച്ചു. 2021ൽ റയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ പോയതിനുശേഷം കഴിഞ്ഞ രണ്ട് സീസണിൽ ഫ്രാൻസ് തലസ്ഥാനത്ത്  റാമോസ് കളിച്ചു. രണ്ടു തവണയും ലീഗ് 1 കിരീടം നേടി എങ്കിലും കഴിഞ്ഞ സീസണിൽ പരിക്ക് താരത്തിനെ വല്ലാതെ അലട്ടിയിരുന്നു.

അപ്പോൾ താരത്തിന്റെ പിഎസ്ജിക്ക് വേണ്ടിയുള്ള അവസാന മത്സരം ഇന്ന് ആയിരിക്കും. താരത്തിനെ കൂടാതെ ടീമിലെ മറ്റൊരു സുപ്പർസ്റ്റാർ ലയണൽ മെസ്സിയും ഇന്ന് പിഎസ്ജിയിൽ നിന്ന് വിടവാങ്ങാൻ ഒരുങ്ങുകയാണ്. റാമോസ് പോകുന്ന വിടവിൽ ഇന്റർ മിലാൻ താരമായ മിലാൻ സ്‌ക്രിനിയർ ഒരു ഫ്രീ ട്രാൻസ്ഫറിൽ ഈ സമ്മറിൽ പാരീസിൽ ചേർന്നേക്കും.

പിഎസ്ജിയിൽ നിന്ന് വിടവാങ്ങാൻ പോവുകയാണ് എന്ന തീരുമാനം വളരെ പെട്ടെന്ന് എടുത്തതിനാൽ റാമോസിന് വേണ്ടി നിലവിൽ മറ്റ് ക്ലബുകളുടെ ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഈ സമ്മർ വിൻഡോ തീരുന്നതിനു മുമ്പ് തന്നെ ഏതെങ്കിലും ക്ലബ് തന്റെ പക്കൽ വരും എന്ന ഉറച്ച വിശ്വാസം താരത്തിനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam