ടി20 ലോകകപ്പ് വേദികൾ തീരുമാനിച്ചു 

APRIL 17, 2021, 5:33 PM

ന്യൂ ഡൽഹി: 2021ലെ  ടി20 ലോകകപ്പ്  മത്സരങ്ങൾക്കുള്ള വേദികൾ  ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ്‌ ഇൻ ഇന്ത്യ (ബിസിസിഐ) പ്രഖ്യാപിച്ചു.ഫൈനൽ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരിക്കും നടക്കുക.അഹമ്മദാബാദിന് പുറമെ ന്യൂ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത,ബംഗളൂരു,ഹൈദരാബാദ്, ധർമ്മശാല എന്നിവിടങ്ങളാണ്  ടി20 ലോകകപ്പ്  മത്സരങ്ങൾ നടക്കാനിരിക്കുന്ന മറ്റ് വേദികൾ.

അതേസമയം ടി20 ലോകകപ്പ് മത്സരങ്ങൾക്ക്‌  ഇന്ത്യ വേദിയാകുന്നതോടെ   ഈ മത്സരങ്ങളിൽ പാകിസ്ഥാൻ കാണികൾക്ക് പ്രവേശനം ഉണ്ടാകുമോ എന്ന് സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ പാകിസ്ഥാൻ കളിക്കാർക്കായുള്ള വിസ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ പാകിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യയിലേക്ക് എത്താൻ തടസ്സമുണ്ടാകില്ല.പാകിസ്ഥാൻ താരങ്ങൾക്ക് വിസ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ അപെക്സ് കൗൺസിലിനെ അറിയിച്ചതായി റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു.

അതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നം പരിഹരിച്ചതായി ഒരു അപെക്സ് കൗൺസിൽ അംഗവും  പ്രതികരിച്ചു.എന്നാൽ പാകിസ്ഥാൻ അടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക്  മത്സരങ്ങൾ കാണാൻ അതിർത്തി കടന്ന് വരാൻ  കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച തീരുമാനം യഥാസമയം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

English summary: BCCI has decided on the venues for the T20 World Cup 2021

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam