ഐസിസി ഏകദിന ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പ് മത്സരങ്ങളുടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു.എന്നാൽ ഹൈദരാബാദിലെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് വന്നിരിക്കുന്നത്. ന്യൂസിലൻഡും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം കാണികളില്ലാതെ നടക്കും.
സെപ്തംബർ 29ന് നടത്താനിരുന്ന ഈ സന്നാഹ മത്സരത്തിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയാതെ വന്നതോടെയാണ് കാണികളെ വിലക്കാൻ ബിസിസിഐ തീരുമാനിച്ചത്. വിറ്റ ടിക്കറ്റുകൾ തിരികെ നൽകാൻ ബിസിസിഐ ടിക്കറ്റിംഗ് പങ്കാളിയായ ബുക്ക് മൈ ഷോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സന്നാഹ മത്സരത്തില്‍ മാത്രമല്ല ഹൈദരാബാദില്‍ നടക്കുന്ന മറ്റ് മത്സരങ്ങളിലും സുരക്ഷാ ആശങ്ക നിലനില്‍ക്കുകയാണ്. പല ഫെസ്റ്റിവലുകള്‍ നടക്കുന്നതിനാല്‍ ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിേഷൻ ബിസിസിഐയോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ ഇതിനോടകം നിരവധി മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ആ ആവശ്യം അംഗീകരിക്കാൻ ബിസിസിഐ തയ്യാറായില്ല.
മൂന്ന് മത്സരങ്ങളാണ് ഹൈദരാബാദില്‍ ഇക്കുറി നടക്കുന്നത്. അതില്‍ രണ്ട് മത്സരങ്ങളും പാകിസ്ഥാൻ്റെതാണ്. ഒക്ടോബര്‍ ആറിന് നെതര്‍ലൻഡ്സുമായി ഈ വേദിയില്‍ പാകിസ്ഥാൻ ഏറ്റുമുട്ടും.
അതിന് ശേഷം ഒക്ടോബര്‍ 9 ന് ന്യൂസിലൻഡ് നെതര്‍ലൻഡ്സ് മത്സരത്തിനും തൊട്ടടുത്ത ദിവസം പാകിസ്ഥാൻ ശ്രീലങ്ക മത്സരത്തിനും ഹൈദരാബാദ് വേദിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്