രണ്ടാം ഇന്നിംഗ്ലിൽ ബാറ്റിംഗ് തകർച്ചയുമായി ബംഗ്ലാദേശ്

MAY 27, 2022, 11:15 AM

മിർപുർ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിൽ 5ന് 135 റണ്ണെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കേ അവർക്ക് ലങ്കയ്‌ക്കൊപ്പമെത്താൻ 6 റൺ കൂടി വേണം. ഷക്കീബ് അൽ ഹസൻ (43), ലിട്ടൻ ദാസ് (43) എന്നിവരാണു ക്രീസിൽ.

മഹ്മദുൾ ഹസൻ ജോയ് (15), തമീം ഇഖ്ബാൽ (0), നജ്മുൾ ഹൊസൈൻ ഷാന്റോ (രണ്ട്), നായകൻ മോമിനുൾ ഹഖ് (0), മുഷിഫിക്കുർ റഹ്മാൻ (23) എന്നിവരാണു പുറത്തായത്്. ലങ്കയ്ക്കു വേണ്ടി അഷിത ഫെർണാണ്ടോ രണ്ട് വിക്കറ്റും കാസുൻ രജിത ഒരു വിക്കറ്റുമെടുത്തു. നജ്മുൾ ഹൊസൈൻ റണ്ണൗട്ടായി. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 506 റണ്ണിന് അവസാനിച്ചു.

മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ് (342 പന്തിൽ രണ്ട് സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 145), ദിനേഷ് ചാൻഡിമൽ (219 പന്തിൽ ഒരു സിക്‌സറും 11 ഫോറുമടക്കം 124) എന്നിവരുടെ സെഞ്ചുറികളാണു ലങ്കയെ മികച്ച നിലയിലെത്തിച്ചത്.

vachakam
vachakam
vachakam

ഓഷാഡ ഫെർണാണ്ടോ (57), നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌നെ (80), ധനഞ്ജയ ഡി സിൽവ (95 പന്തിൽ ഒൻപത് ഫോറുകളടക്കം 58) എന്നിവർ അർധ സെഞ്ചുറികളടിച്ചിരുന്നു. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അൽ ഹസൻ 96 റൺ വഴങ്ങി അഞ്ച് വിക്കറ്റും ഇബാദത് ഹൊസൈൻ 148 റൺ വഴങ്ങി നാല് വിക്കറ്റുമെടുത്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സിൽ 365 റണ്ണെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam