ഇംഗ്ലണ്ടിന് കുറ്റൻ സ്‌കോർ

JUNE 3, 2023, 12:45 PM

ലോർഡ്‌സ് ടെസ്റ്റിൽ 524/4 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്. ഒല്ലി പോപ് തന്റെ ഇരട്ട ശതകം തികച്ച ശേഷം 205 റൺസ് നേടി പുറത്തായപ്പോൾ ജോ റൂട്ടിനെ(56)യും ആൻഡി മക്‌ബ്രൈൻ വീഴ്ത്തുകയായിരുന്നു. ബെൻ ഡുക്കറ്റിന്റെ (178 പന്തിൽ 182) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.

പോപ് പുറത്തായതും ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 352 റൺസിന്റെ ലീഡായിരുന്നു ഇംഗ്ലണ്ടിന്റെ കൈവശമുണ്ടായിരുന്നത്. നേരത്തെ അയർലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 172 റൺസിന് അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച അയർലൻഡ് രണ്ടാംദിനം കളി നിറുത്തുമ്പോൾ  97/3 എന്ന നിലയിലാണ്. ജോഷ് ടംഗിനാണ് രണ്ട് വിക്കറ്റുകളിൽ. ആദ്യ ഇന്നിംഗ്‌സിൽ സ്റ്റുവർട്ട് ബ്രോഡ് അയർലൻഡിന്റെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam