ബഹ്‌റൈന്‍: ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഏഷ്യ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ വേദിയായേക്കില്ല. ബഹ്‌റൈനില്‍ ചേര്‍ന്ന ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയിലെത്തി. മാര്‍ച്ചില്‍ ചേരുന്ന എസിസി യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 2023 സെപ്റ്റംബറിലായിരിക്കും ഏഷ്യ കപ്പ് സംഘടിപ്പിക്കുക.
രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന്‍ സന്ദര്‍ശനം ഒഴിവാക്കിയിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യ കപ്പിലും വേറിട്ടൊരു തീരുമാനം എടുത്തേക്കില്ല. ഇന്ത്യ വിട്ടു നിന്നാല്‍ ടൂര്‍ണമെന്റിനെ അത് സാമ്പത്തികമായി ബാധിക്കും. ഇന്ത്യയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ ഏഷ്യ കപ്പ് യുഎഇയിലേക്ക് മാറ്റാനാണ് സാധ്യത. പെഷവാര്‍ ഭീകരാക്രമണവും രൂക്ഷമായ സാമ്പത്തിക തകര്‍ച്ചയുമെല്ലാം പാകിസ്ഥാനെ കൂടുതല്‍ അനാകര്‍ഷകമായ വേദിയാക്കി മാറ്റിയിട്ടുണ്ട്.
ഏഷ്യ കപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്