പഞ്ചാബ് എഫ്സിയെ ഇനിമുതൽ വെസ്റ്റ്‌വുഡ് നയിക്കും

JULY 21, 2021, 8:06 PM

റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് ഫുട്ബോൾ ക്ലബ്ബിന്റെ (ആർ‌ജി‌പി‌എഫ്‌സി)പുതിയ പരിശീലകനായി എടികെ ഫുട്ബോൾ ക്ലബ്ബിന്റെ മുൻ ടെക്നിക്കൽ ഡയറക്ടറായ ആഷ്ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. ഐ-ലീഗിന്റെ കഴിഞ്ഞ സീസണിലാണ് ചണ്ഡിഗഡ് ആസ്ഥാനമായുള്ള ആർ‌ജി‌പി‌എഫ്‌സി ബൂട്ടണിഞ്ഞത്.

കളിക്കാരനായും പരിശീലകനായും 25 വർഷത്തോളം പ്രൊഫഷണൽ പരിചയമുള്ള വെസ്റ്റ്‌വുഡ് യുവേഫ പ്രോ, എഎഫ്സി പ്രോ ലൈസൻസ് ഹോൾഡറുമാണ്.കൂടാതെ ബെംഗളൂരു എഫ്‌സി, എടികെ തുടങ്ങി ഇന്ത്യയിലുടനീളമുള്ള മികച്ച ഫുട്ബോൾ ക്ലബ്ബുകളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.ആദ്യ സീസണിൽ തന്നെ ബെംഗളൂരു എഫ്‌സിയെ ഐ-ലീഗിലേക്ക് നയിച്ച അദ്ദേഹം ഫെഡറേഷൻ കപ്പ് ട്രോഫി ബ്ലൂസിനൊപ്പം ഉയർത്തിയിരുന്നു.അദ്ദേഹത്തിന് കീഴിൽ രണ്ട് തവണ ക്ലബ്ബിന് ഐ-ലീഗ് കിരീടം നേടാൻ സാധിച്ചിരുന്നു.

വെസ്റ്റ്‌വുഡിന്റെ പരിശീലനത്തിന് കീഴിൽ ഐ-ലീഗ് കിരീടത്തിൽ മുത്തമിടുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുകയാണ്  ആർ‌ജി‌പി‌എഫ്‌സി.വെസ്റ്റ്‌വുഡിന്റെ പരിശീലന പാഠങ്ങൾ ഉൾക്കൊണ്ട് ക്ലബ്ബിലെ താരങ്ങൾക്ക് എത്രത്തോളം കഴിവ് പുറത്തെടുക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണാം. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam