കോപ്പ ഫൈനൽ അവസാന മത്സരം; അര്‍ജന്‍റീനയുടെ ‘മാലാഖ’ ബൂട്ടഴിക്കുന്നു

JULY 10, 2024, 3:55 PM

ജൂലൈ 15ന് നടക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ അര്‍ജന്റീന ജേഴ്‌സിയിലെ തന്റെ അവസാന മത്സരമാകുമെന്ന് പ്രഖ്യാപിച്ച്‌ അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡിമരിയ.നേരത്തെ തന്നെ ഈ കോപ്പ അമേരിക്കയ്ക്ക് ശേഷം രാജ്യാന്തര കരിയറിനോട് വിടപറയുമെന്ന് ഡിമരിയ വ്യക്തമാക്കിയിരുന്നു. 

രാജ്യത്തിന് വേണ്ടി അവസാന മത്സരം കളിക്കാന്‍ മാനസികമായി ഞാന്‍ തയ്യാറല്ല. പക്ഷേ ഇതാണ് അതിനുള്ള സമയമെന്ന് ഞാന്‍ കരുതുന്നു. കളിക്ക് മുന്‍പ് തനിക്ക് വേണ്ടി ഫൈനലില്‍ എത്തണമെന്ന് മെസ്സി പറഞ്ഞിരുന്നു.

ഫൈനലില്‍ എന്ത് തന്നെ സംഭവിച്ചാലും എനിക്ക് തല ഉയര്‍ത്തി തന്നെ മടങ്ങാം. ഇതുവരെ എന്റെ രാജ്യത്തിനായി എല്ലാം നല്‍കിയാണ് കളിച്ചത്. എന്നെ എന്നും പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നു. കാനഡയ്‌ക്കെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഡിമരിയ പറഞ്ഞു.

vachakam
vachakam
vachakam

അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് ഫൈനല്‍,കോപ്പ അമേരിക്ക ഫൈനല്‍,ഒളിമ്ബിക്‌സ്,ഫൈനല്‍,ഫൈനലിസിമ ഫൈനല്‍ മത്സരങ്ങളില്‍ നിര്‍ണായകമായ ഗോളുകള്‍ നേടാന്‍ അര്‍ജന്റീനയുടെ മാലഖയ്ക്ക് സാധിച്ചിരുന്നു. മെസ്സിക്ക് ഒപ്പം അര്‍ജന്റീനയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് ഡിമരിയയും വഹിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam