ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് ആദ്യമത്സരത്തിൽ തകർപ്പൻ ജയം

JUNE 3, 2023, 12:20 PM

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. ശ്രീലങ്കയിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 269 റൺസിന്റെ വിജയലക്ഷ്യം 46.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു.

98 പന്തിൽ 98 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ, 55 റൺസ് നേടിയ റഹ്മത് ഷാ എന്നിവരാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ക്യാപ്ടൻ ഹഷ്മതുള്ള ഷാഹിദി 37 റൺസ് നേടിയപ്പോൾ മൊഹമ്മദ് നബി 28 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 95 പന്തിൽ 91 റൺസ് നേടിയ ചരിത് അസലങ്ക, 59 പന്തിൽ 51 റൺസ് നേടിയ ദനഞ്ജയ ഡി സിൽവ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. അഫ്ഗാന് വേണ്ടി ഫറൂഖി, ഫരീദ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam