ഇടിക്കൂട്ടിലെ ഇതിഹാസം; അമീർ ഖാൻ വിരമിച്ചു

MAY 14, 2022, 9:32 AM

ബ്രി​ട്ട​ന്‍റെ മു​ൻ ലൈറ്റ് വെ​ൽ​റ്റ​ർ​വെ​യ്റ്റ് ലോ​ക ചാമ്പ്യൻ അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളിൽ നിന്ന് 34 വിജയങ്ങളുടെ പ്രൊഫഷണൽ റെക്കോർഡോടെയാണ് ഖാൻ വിരമിക്കുന്നത്.

2004 ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയാണ് അമീർ ഖാൻ. ഫെബ്രുവ​രി​യി​ൽ ചി​ര​വൈ​രി​യാ​യ കെ​ൽ ബ്രൂക്കിനോ​ട് അമീർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

‘ബോക്സിംഗ് ഗ്ലൗസ് അഴിക്കേണ്ട സമയമെത്തി. 27 വർഷത്തിലേറെ നീണ്ട കരിയറിന് വിരാമമിടുന്നു. കുടുംബവും, സുഹൃത്തുക്കൾക്കും, ആരാധകരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി..’ 35 കാരൻ ട്വിറ്ററിൽ കുറിച്ചു.

vachakam
vachakam
vachakam

17 വര്‍ഷത്തെ പ്രഫഷണല്‍ കരിയറിനാണ് താരം വിരാമമിട്ടത്. 27 വര്‍ഷമായി താരം ബോക്സിംഗ് മേഖലയിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam