ഫ്രഞ്ച് ലീഗിൽ നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡും 12 യെല്ലോ കാർഡ്

SEPTEMBER 15, 2020, 12:45 AM

പാരിസ്: ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്. പിഎസ്ജിയും ബാഴ്സെയും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിന്റെ അവസാനം ചുവപ്പു കാർഡ് കണ്ടത് 5 കളിക്കാർ. കളിയിലാകെ റഫറി പുറത്തെടുത്തതു 12 മഞ്ഞക്കാർഡുകൾ. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ ചുവപ്പു കണ്ട മത്സരത്തിൽ‌ പിഎസ്ജി 0-1നു തോറ്റു. സീസണിൽ തുടരെ 2–ാം തോൽവിയാണിത്. 31-ാം മിനിറ്റിൽ ഫ്ലോറിയൻ തോവിനാണു ബാഴ്സെയുടെ വിജയഗോൾ നേടിയത്.

ഇരുടീമുകളും പരുക്കൻ കളി പുറത്തെടുത്ത മത്സരത്തിന്റെ 2–ാം പകുതിയിൽ 10 മിനിറ്റാണു റഫറി ഇൻജറി ടൈംമായി നൽകിയത്. പിഎസ്ജി താരം ലിയാൻഡ്രോ പരദെസ് മാഴ്സെയുടെ ദാരിയോ ബെനെഡെറ്റോയെ ഫൗൾ ചെയ്തിടത്താണു കൂട്ടത്തല്ലിന്റെ തുടക്കം. പിഎസ്ജി താരം ലായ്വിൻ കുർസാവക്കും മാഴ്‍സസെ താരം ജോർദാൻ അമാവിക്കും ആദ്യം ചുവപ്പു കാർഡ് ലഭിച്ചു. പിന്നാലെ, പരദെസിനും ബെനെഡെറ്റോയ്ക്കും 2–ാം മഞ്ഞക്കാർഡ്. വിഎആർ പരിശോധനയ്ക്കു പോയ റഫറി, നെയ്മർ മാഴ്സെയുടെ സ്പാനിഷ് താരം അൽവാരോ ഗോൺസാലസിനെ തള്ളിയതു കണ്ട് ബ്രസീൽ താരത്തിനും ചുവപ്പു നൽകി.

മാഴ്യുസെടെ അൽ‌വാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്നു പിഎസ്ജി താരം നെയ്മർ അവകാശപ്പെട്ടു. ‘വിഎആറിൽ എന്റെ ദേഷ്യം കാണാനെളുപ്പമാണ്. പക്ഷേ, അയാൾ എന്നെ കുരങ്ങൻ എന്നു വിളിച്ചതോ... അതിനു ശിക്ഷയില്ലേ? ആ വിഡ്ഢിയുടെ മുഖത്ത് ഒരിടി കൊടുക്കാത്തതിൽ മാത്രമാണ് എനിക്കു ഖേദം’ എന്ന് നെയ്മർ ട്വിറ്ററിൽ കുറിച്ചു. ‘ചില സമയങ്ങളിൽ തോൽവി ഉൾക്കൊള്ളാനും പഠിക്കണം’ എന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ ഗോൺസാലസിന്റെ മറുപടി.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam