മുംബൈ: ലോകത്തിലെ ഏറ്റവും കുറിയ മല്‍സര ബോഡിബില്‍ഡറെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ പ്രകതീക് വിത്തല്‍ മോഹിതെയ്ക്ക് വിവാഹം. ഏറെ മോഹിച്ചിരുന്ന തന്റെ 'ഡ്രീം ഗേളി'നെ തന്നെയാണ് മോഹിതെ വിവാഹം ചെയ്തിരിക്കുന്നത്. 3 അടി നാലിഞ്ച് ഉയരക്കാരനായ മോഹിതെയുടെ വധു ജയയ്ക്ക് ഉയരം നാലടി രണ്ട് ഇഞ്ച്.
28 കാരനായ മോഹിതെ നാലു വര്‍ഷം മുന്‍പാണ് 22 കാരിയായ ജയയെ കണ്ടുമുട്ടിയത്. കണ്ട മാത്രയില്‍ തന്നെ ജയയുമായി പ്രണയത്തിലായെന്ന് മോഹിതെ പറയുന്നു. 2012 മുതല്‍ ബോഡിബില്‍ഡിംഗില്‍ സജീവമായിരുന്നു മോഹിതെ. ഏറെ കഷ്ടപ്പെട്ടാണ് ശരീരം പാകപ്പെടുത്തിയെടുത്ത്. 2016 ല്‍ ബോഡിബില്‍ഡിംഗ് കോംപറ്റീഷനിലേക്ക് വന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ മോഹിതെയെ രണ്ടു ലക്ഷത്തിലധികം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്