സ്ത്രീകൾ സമൂഹത്തിന്റെ നട്ടെല്ല്, അവരാണ്  മാറ്റത്തിന്റെ പ്രതിനിധികൾ '

MAY 31, 2023, 10:37 AM

എല്ലാ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും നട്ടെല്ല് സ്ത്രീകളാണെന്നും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മുന്നിൽ ഇത് വിളിച്ചുപറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പ്രശസ്ത നടി റാണി മുഖർജി. 

ഹിന്ദി സിനിമയിലെ സ്ത്രീകളുടെ ശരിയായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് റാണി മുഖർജി പങ്കുവച്ചു. "ഒരു അഭിനേതാവെന്ന നിലയിൽ, സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും നിങ്ങൾ ചെയ്യുന്ന വേഷങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ സ്‌ക്രീനിൽ സ്ത്രീകളെ അവതരിപ്പിക്കാനും പ്രതിനിധീകരിക്കാനും ഞാൻ ആഗ്രഹിച്ച രീതി എനിക്ക് സ്ഥിരമായി നിലനിൽക്കുന്ന ഒന്നാണ്," റാണി പറഞ്ഞു.

സ്‌ത്രീകൾ ഒരോ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയാകെയും നട്ടെല്ലാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ ഇക്കാര്യം എന്‍റെ രാജ്യത്തെയും ലോകത്തെയും കഴിയുന്നത്ര ആളുകളോട് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു, റാണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സിനിമയോട് ആളുകളുടെ മനസിൽ എന്നും ഒരു മതിപ്പ് ഉണ്ടാകുമെന്നും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പോലും ചർച്ചകൾക്ക് തുടക്കമിടാനുള്ള വളരെ ശക്തമായ ഒരു ഉപകരണമാണിതെന്നും റാണി ചൂണ്ടിക്കാട്ടി.

''എന്‍റെ കരിയറിന്‍റെ തുടക്കത്തിൽ തന്നെ സ്‌ത്രീകളെ സ്‌ക്രീനിൽ പ്രൊജക്റ്റ് ചെയ്യുന്ന രീതിയിൽ ഒരു യഥാർഥ മാറ്റം വരുത്താനാകുമെന്ന് എനിക്ക് ബോധമുണ്ടായിരുന്നു. അത് പോസിറ്റീവ് ആയിരിക്കാം-” റാണി പറഞ്ഞു. സ്വതന്ത്രരും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നവരുമായ പെൺകുട്ടികളെയാണ് താന്‍ സിനിമയില്‍ കാണാൻ ഇഷ്‌ടപ്പെടുന്നതെന്ന ആഗ്രഹവും റാണി പങ്കുവച്ചു.

സ്‌ത്രീകൾ എല്ലായ്‌പ്പോഴും മാറ്റത്തിന്‍റെ ഏജന്‍റുമാരാണെന്നും പറഞ്ഞു. ''അവർ സ്വതന്ത്രരും ധൈര്യശാലികളും കരുതലുള്ളവരും സ്വപ്‌നങ്ങൾ പിന്തുടരുന്നവരുമാണ്. നിങ്ങൾക്ക് കണ്ടെത്താനാകുന്ന ഏറ്റവും മികച്ച മൾട്ടിടാസ്‌കറുമാണ് അവർ.

vachakam
vachakam
vachakam

ഇക്കാര്യത്തെ പ്രതിധ്വനിപ്പിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് ഈ വശങ്ങളെയെല്ലാം തുറന്നുകാട്ടാന്‍ ഞാൻ ആഗ്രഹിച്ചു''- റാണി കൂട്ടിച്ചേർത്തു.'ബ്ലാക്ക്, വീർ സാര, മർദാനി സീരീസ്, യുവ, നോ വൺ കിൽഡ് ജെസീക്ക, ഹിച്ച്കി', കൂടാതെ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ' തുടങ്ങിയ, താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ആ സിനിമയില്‍ നിർണായകമായിരുന്നു എന്നും റാണി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam