ഭർത്താവിന് 1.3 കോടിരൂപ ലോട്ടറിയടിച്ചു; മുഴുവൻ തുകയുമായി കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യ 

NOVEMBER 24, 2022, 4:15 PM

1.3 കോടിരൂപ ലോട്ടറിയടിച്ച ഗൃഹനാഥന്റെ സമ്മാന തുക മുഴുവനുമെടുത്ത്  ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. തായ്‌ലൻഡിലാണ് സംഭവം ഉണ്ടായത്. ലോട്ടറി തുകയിൽ നല്ലൊരു ഭാഗം അമ്പലങ്ങൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും ദാനമായി നൽകണമെന്നായിരുന്നു ലോട്ടറിയടിച്ച മണിത്തിന്റെ ആഗ്രഹം. ഇതിനിടയിലാണ് 26 വർഷം ഒരുമിച്ചു ജീവിച്ച ഭാര്യ അങ്കണാറത്ത് ആ തുകയുമായി ഒളിച്ചോടിയത്.

സമ്മാനത്തുക നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഒളിച്ചോട്ടം. ക്ഷണിതാക്കളുടെ കൂട്ടത്തിലില്ലായിരുന്ന അപരിചിതനെ കണ്ട മണിത്ത്, അതാരാണെന്ന് ഭാര്യയോട് ചോദിച്ചെങ്കിലും ബന്ധുവാണെന്നായിരുന്നു മറുപടി. 

മൂന്ന് കുട്ടികളാണ് മണിത്തിനും അങ്കണാറത്തിനുമുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ അങ്കണാറത്തിനെ കണ്ടെത്തിയാലും കൂടുതൽ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam