നടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും തളളിക്കളഞ്ഞ് മകള്‍

NOVEMBER 24, 2022, 3:41 PM

പൂനെ: നടന്‍ വിക്രം ഗോഖലെ അന്തരിച്ചുവെന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ കുടുംബം.അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഗോഖലെ മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യം നിഷേധിച്ച്‌ ഗോഖലെയുടെ മകളാണ് രംഗത്തെത്തിയത്.

വിക്രം ഗോഖലെയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നും രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും മകള്‍ പറഞ്ഞു.

vachakam
vachakam
vachakam

ഇപ്പോഴും ജീവനോടെയുണ്ടെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് വിക്രം ഗോഖലെ. കഴിഞ്ഞ 15 ദിവസമായി അദ്ദേഹം ആശുപത്രിയിലുണ്ടെന്നാണ് വിവരം.

ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ എത്തി സിനിമാ പ്രേമികളുടെ മനസില്‍ ഇടം പിടിച്ച നടനായിരുന്നു ഗോഖലെ. അമിതാഭ് ബച്ചന്റെ അഗ്നിപഥ്, സഞ്ജയ് ലീല ബന്‍സാലി ചിത്രം ഹം ദില്‍ ദേ ചുകേ സനം എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് ഏറെ പ്രേക്ഷകപ്രീതി നേടിതന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam