വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. ‘ലിയോ’ എന്നാണ് ചിത്രത്തിന്റെ പേര്. ബ്ലഡി സ്വീറ്റ് -എന്ന് ടാഗ് ലൈനും നൽകിയിട്ടുണ്ട്.
അനിരുദ്ധ് സംഗീതം നൽകിയ ബ്ലഡി സ്വീറ്റ് എന്ന ഗാനത്തോടെയുള്ള ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
തൃഷയും വിജയും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്