ആളുകൾക്ക് ദേഷ്യം വരുമ്പോൾ കണ്ണ് കാണാറില്ലെന്ന് പറയാറുണ്ട്. എന്നാൽ ദേഷ്യം കാരണം പാമ്പിനെ കടിച്ചാലോ? ഞെട്ടേണ്ട, സംഭവം സത്യമാണ്.കാമുകിയുമായി വഴക്ക് കൂടിയ യുവാവ് ആണ് കാമുകിയുടെ പെറ്റായ പാമ്പിന്റെ തല കടിച്ചത്. അത് വെറും പാമ്പ് അല്ല, പെരുമ്പാമ്പ്.
യുഎസ്സിലെ ഫ്ലോറിഡയിൽ ആണ് സംഭവം നടന്നത്. വീട്ടിലുള്ള സ്ത്രീയുമായി വഴക്കുണ്ടാക്കുകയായിരുന്ന യുവാവ് അതിനിടയിൽ ദേഷ്യം വന്ന് വീട്ടിലെ പെറ്റ് ആയി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമം അടക്കം ഇയാളുടെ മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു അപാർട്മെന്റ് കോംപ്ലക്സിൽ ഒരു വീട്ടിൽ എന്തോ വഴക്ക് നടക്കുന്നുണ്ട് എന്നായിരുന്നു അറിഞ്ഞ റിപ്പോർട്ട്. പൊലീസ് എത്തിയപ്പോൾ വീട്ടിൽ ഒരു യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഒരു സ്ത്രീ കരയുന്നതും കേട്ടു. വാതിൽ ചവിട്ടി തുറക്കൂ എന്നും യുവതി പറഞ്ഞു. അകത്ത് കടന്ന പൊലീസ് അവിടമാകെ തെരച്ചിൽ നടത്തി.
പൊലീസ് വീട്ടിൽ കയറുമ്പോൾ, കെവിൻ ജസ്റ്റിൻ മയോർഗ എന്ന മുപ്പത്തിരണ്ടുകാരൻ സ്ത്രീയെ അവരുടെ അനുമതിയില്ലാതെ ഒരു മുറിയിൽ പൂട്ടിയിടാനും അയാൾ ശ്രമിക്കുകയായിരുന്നു. പൊലീസ് അയാളോട് കൈ ഉയർത്താൻ പറഞ്ഞു. എന്നാൽ മയോർഗ അത് കേട്ടില്ല. പൊലീസ് അയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെയും അയാൾ അക്രമിച്ചു. തന്റെ പെറ്റ് ആയ പെരുമ്പാമ്പിന്റെ തല അയാൾ കടിച്ചുപറിച്ചു എന്നും യുവതിയാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസ് പാമ്പിനെ കണ്ടെത്തി. അതിന്റെ തല ഇയാൾ കടിച്ച് പറിച്ചു കളഞ്ഞിരുന്നു. ഏതായാലും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും അടക്കം കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്