തൃഷ- വിജയ് ജോഡി ഏവർക്കും പ്രിയപ്പെട്ട താരജോഡി ആണ്. ഇരുവരും ഒരുമിച്ചു അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ആരാധകരെ ഏറെ സന്തോഷത്തിൽ ആക്കുന്ന ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഏറെ നാളുകൾക്ക് ശേഷം ദളപതി 67ൽ വിജയ്‌ക്കൊപ്പം തൃഷ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതാണ് 'ദളപതി 67'ന്റെ പ്രത്യേകത. ചിത്രത്തിലെ അഭിനേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ
വിജയ് യുടെ നായിക ആയി തൃഷ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 'കുരുവി' എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്