ബേസിൽ ജോസഫിൻ്റെ രസകരമായ പുതിയ വീഡിയോ പങ്കുവെച്ച് ടോവിനോ

NOVEMBER 25, 2021, 1:51 PM

സിനിമയ്ക്ക് അകത്തും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ടോവിനോയും ബേസിൽ ജോസഫും.രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവവും ആണ്.ഇപ്പോൾ ടോവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ബേസിലിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.

തീ മിന്നൽ എന്ന മിന്നൽ മുരളിയിലെ പാട്ട് പാടുന്ന ബേസിലിന്റെ വീഡിയോ ആണ് ടോവിനോ പങ്കുവച്ചത്. വളരെ രസകരം ആയിട്ടാണ് ബേസിൽ  ഈ ഗാനം ആലപിക്കുന്നത്. ഒരു ആക്ഷൻ സോങ് പാടുന്ന അതേ മാതൃകയിലാണ് ബേസിൽ ആ ഗാനം ആലപിക്കുന്നത്.

രസകരമായ ഒരു കുറിപ്പോടെ ആണ് ടോവിനോ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷൻ സോങ്, ചെസ് നമ്പർ 16, ബേസിൽ ജോസഫ്, ക്ലാസ് സെവൻ ബി. ഇതാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കുറിപ്പ്. പാട്ടു പാടുന്നതും താരം കോണിപ്പടികൾ ഇറങ്ങി ഓടി പോകുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്. നിങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ സീരീസിൽ പുതിയ വീഡിയോ റിലീസ് ചെയ്യാം എന്നും ടോവിനോ കുറിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

എന്തായാലും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും വീഡിയോയ്ക്ക് ലഭിക്കുന്നത്. മിന്നൽ മുരളിയാണ് ബേസിൽ സംവിധാനം ചെയ്തു പുറത്തിറങ്ങാൻ ഇരിക്കുന്ന ടോവിനോയുടെ അടുത്ത ചിത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam