സൗന്ദര്യ വര്‍ധനവിനായി നടിമാര്‍ മാത്രമല്ല നടന്മാരും കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയരാകാറുണ്ടെന്ന് അറിയാമോ. നടിമാര്‍ നടത്തുന്ന സര്‍ജറികള്‍ കണ്ടെത്താനും അതെക്കുറിച്ച് ചര്‍ച്ച നടത്താനുമൊക്കെ വിദഗ്ധരുണ്ട്. എന്നാല്‍ പലപ്പോഴും നടന്മാര്‍ നടത്തുന്ന സര്‍ജറികള്‍ ചര്‍ച്ചയായി മാറാറില്ല. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളടക്കം സര്‍ജറികള്‍ക്ക് നടത്തിയിട്ടുണ്ട്. അങ്ങനെ സര്‍ജറി നടത്തിയ മൂന്ന് നടന്മാരെ പരിചയപ്പെടാം.
രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിന്റെ തുടക്കകാലത്തേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ നോക്കിയാല്‍ താരം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുള്ളതായി മനസിലാകാം. നേരത്തെ രണ്‍ബീറിന്റെ ഹെയര്‍ ഒരുപോലെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്‍ബീറിന്റെ മുടി നിര ഒരേ ലൈനിലായിരിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നതാണ്.
രാജ് കുമാര്‍ റാവു
ബോളിവുഡില്‍ കുടുംബ വേരുകളില്ലാതെ, തന്റെ കഴിവും കഠിനാധ്വനവും കൊണ്ട് താരമായി മാറിയ നടനാണ് രാജ് കുമാര്‍ റാവു. ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ നടനാണ് രാജ്കുമാര്‍. എന്നാല്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവ് മാത്രം പോരെന്നതാണ് വാസ്തവം. തന്റെ കട്ടിയുള്ള കണ്‍ പുരികങ്ങള്‍ കാരണം അവസരം നഷ്ടമായതിനെക്കുറിച്ച് നേരത്തെ രാജ്കുമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ രാജ്കുമാര്‍ മാറ്റം വരുത്തിയത് താടിയെല്ലിനാണ്. നേരത്തെ കുറേക്കൂടി സ്‌ക്വയര്‍ ആയിരുന്നു രാജ്കുമാറിന്റെ താടിയെല്ല്. എന്നാല്‍ ഇപ്പോള്‍ അത് കൂര്‍ത്തിരിക്കുന്നതായി പഴയ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്തു വച്ച് നോക്കിയാല്‍ മനസിലാകും. തന്റെ സര്‍ജറി അധികമാരുടേയും ശ്രദ്ധയില്‍ പെടാതെ കുറേക്കാലം കൊണ്ടു പോകാന്‍ രാജ്കുമാറിന് സാധിച്ചിരുന്നു.
ഷാഹിദ് കപൂര്‍
ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. ചോക്ലേറ്റ് ബോയ് ഇമേജിലൂടെയാണ് ഷാഹിദ് താരമാകുന്നത്. എന്നാല്‍ പിന്നീട് കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാനും ഷാഹിദിന് സാധിച്ചു. എന്നാല്‍ തന്റെ ഇമേജില്‍ മാത്രമല്ല ഷാഹിദ് മാറ്റം വരുത്തിയത്. തന്റെ മൂക്കിലാണ് ഷാഹിദ് കപൂര്‍ സര്‍ജറി നടത്തിയിരിക്കുന്നത്. താരത്തിന്റെ പഴയ ചിത്രങ്ങള്‍ നോക്കിയാല്‍ ആ മാറ്റം വ്യക്തമായി തന്നെ മനസിലാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്