രജനീകാന്തിന്റെ ആരാധകർ മാത്രമല്ല ചലച്ചിത്ര പ്രേമികള്‍ മുഴുവനും ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലര്‍. സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ജയിലര്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫില്‍ നിന്ന് 500 കോടിക്ക് മുകളില്‍ നേടിയിരുന്നു. ഒടിടി യിലും ചിത്രം വിജയം ആയിരുന്നു.
ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഘോഷങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. ഒഇപ്പോള്‍ ജയിലറിന് രണ്ടാം ഭാഗം വരുമെന്ന വാര്‍ത്തകളാണ് സജീവമാകുന്നത്. ജയിലറിന്റെ രണ്ടാം ഭാഗം വരുമെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് സംവിധായകൻ നെല്‍സണ്‍ അഡ്വാൻസ് തുക കൈമാറിയെന്നും മനോബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. 55 കോടിയാണ് അഡ്വാൻസ് ആയി നല്‍കിയത്. തലൈവര്‍ 170, തലൈവര്‍ 171 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയിലര്‍2 പ്രഖ്യാപിക്കുമെന്നും അനിരുദ്ധ് തന്നെയായിരിക്കും ചിത്രത്തിനായി സംഗീതങ്ങള്‍ ഒരുക്കുകയെന്നും മനോബാല പറയുന്നുണ്ട്. അതേസമയം ജയിലര്‍ 2-ല്‍ വിനായകൻ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ആദ്യ ഭാഗത്തില്‍ വിനായകൻ മരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്