രോമങ്ങളാല്‍ നിറഞ്ഞ മുഖം, കണ്ടാൽ ആളുകൾ കല്ലെറിയും; ആരുടേയും കണ്ണ് നിറയ്ക്കും ഈ യുവാവിന്റെ ജീവിതം

NOVEMBER 23, 2022, 10:06 AM

'വെര്‍വുള്‍ഫ് സിൻഡ്രോം' എന്ന രോഗത്തെക്കുറിച്ച് ആർക്കൊക്ക അറിയാം? വളരെ ചുരുക്കം പേർക്ക് മാത്രം. ലോകത്താകെയും തന്നെ എണ്ണിയെടുക്കാവുന്ന അത്രയും പേര്‍ക്കേ ഈ രോഗം പിടിപെട്ടിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അമിതമായ രോമവളര്‍ച്ച. മുഖത്ത് കാണപ്പെടുന്ന രോമങ്ങള്‍. മദ്ധ്യപ്രദേശിലെ നന്ദ്ലെത എന്ന ഗ്രാമത്തില്‍ ഈ രോഗത്തോട് പോരാടിക്കൊണ്ട് ജീവിക്കുന്നൊരു കൗമാരക്കാരനുണ്ട്. ലളിത് പാട്ടിദര്‍ എന്ന പതിനേഴുകാരൻ.

ലളിത് പട്ടീദാര്‍  തന്റെ വിചിത്ര രൂപത്തെ തുടര്‍ന്ന് ഏറെ സങ്കടത്തിലാണ്. ഹൈപ്പര്‍ട്രൈക്കോസിസ് അല്ലെങ്കില്‍ വെര്‍വുള്‍ഫ് സിന്‍ഡ്രോം എന്ന അവസ്ഥയയിലൂടെയാണ് ഈ കുട്ടി കടന്ന് പോകുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലളിത് പലപ്പോഴും ആളുകളില്‍ നിന്നും അകറ്റി മാറ്റി നിര്‍ത്തപ്പെട്ടത് അവന്റെ രൂപം കൊണ്ടാണ്.

vachakam
vachakam
vachakam


തുടക്കത്തില്‍ ചെറിയ കുട്ടികളും ആളുകളും എന്നെ കണ്ടാല്‍ ഭയപ്പെട്ടിരുന്നു, ഞാന്‍ അവരെ മൃഗത്തെപ്പോലെ കടിക്കുമെന്ന് കുട്ടികള്‍ കരുതി. കുട്ടിക്കാലത്ത് എന്റെ മുഖത്തും ശരീരത്തിലും വളരെയധികം രോമങ്ങളുണ്ടായിരുന്നു. ഞാന്‍ ജനിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ എന്നെ ഷേവ് ചെയ്തു. എനിക്ക് ആറോ ഏഴോ വയസ്സ് വരെ ആരും അത് ശ്രദ്ധിച്ചില്ല. പിന്നീട്, ആളുകള്‍ എന്നെ കുരങ്ങന്‍-കുരങ്ങ് എന്ന് വിളിച്ച് കളിയാക്കാനും, എന്നെ കാണുമ്പോള്‍ ഓടിപ്പോകാനും തുടങ്ങി', ലളിത് പറയുന്നു. 'എന്റെ ചെറുപ്പത്തില്‍ ആളുകള്‍ എനിക്ക് നേരെ കല്ലെറിയുമായിരുന്നു, കാരണം ഞാന്‍ സാധാരണക്കാരനെപ്പോലെയല്ല, ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ഞാന്‍ വ്യത്യസ്തനായിരുന്നു, എനിക്ക് സാധാരണക്കാരെപ്പോലെ ജീവിക്കണം.

vachakam
vachakam
vachakam

എന്നെ പരിഹസിക്കുന്നവരോട് എനിക്ക് തെല്ലും വിരോധമില്ല', ലളിത് കൂട്ടിച്ചേര്‍ത്തു. ശരീരത്തിലെ രോമവളര്‍ച്ചയുടെ അസാധാരണ അവസ്ഥയെ ഹൈപ്പര്‍ട്രൈക്കോസിസ് എന്ന് വിളിക്കുന്നു. രണ്ട് തരത്തിലുള്ള ഹൈപ്പര്‍ട്രൈക്കോസിസ് ഉണ്ട്. ഹൈപ്പര്‍ട്രൈക്കോസിസ് വോള്‍ഫ് സിന്‍ഡ്രോം അവസ്ഥയില്‍, ഒരു വ്യക്തിയുടെ ശരീരത്തില്‍ അമിതമായ രോമം വരുന്നു. ഈ സിന്‍ഡ്രോം പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നു, പക്ഷേ ഇത് വളരെ അപൂര്‍വമാണ്.

കണ്‍ജെനിറ്റല്‍ ഹൈപ്പര്‍ട്രൈക്കോസിസ് ടെര്‍മിനലിസ് എന്ന അവസ്ഥയില്‍, ജനനസമയത്ത് മുടി അസാധാരണമായി വളരാന്‍ തുടങ്ങുകയും ജീവിതകാലം മുഴുവന്‍ വളരുകയും ചെയ്യുന്നു. ഈ മുടി സാധാരണയായി നീളവും കട്ടിയുള്ളതുമാണ്, അത് വ്യക്തിയുടെ മുഖവും ശരീരവും മൂടുന്നു. ഇതാണ് ഈ ബാലന്റെ അവസ്ഥ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam