മലയാള സിനിമ സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി സ്വാസിക. 'നോ' പറയേണ്ടിടത്ത് പറഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് അനുഭവം. ജോലി സ്ഥലങ്ങളിൽ ആരും സ്ത്രീകളെ ബലപ്രയോഗത്തിൽ റേപ്പ് ചെയ്യില്ല. എന്താണ് ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.
'ഡബ്ല്യുസിസിയുടെ പ്രവർത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞാൻ ആദ്യം അവിടെ റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളിൽ നിന്നാണ് വരേണ്ടത്.', 'ഡബ്ല്യുസിസിയില്‍ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള് ഒരു പരാതിയുമായി ചെന്നാല്‍ ഉടനെ തന്നെ നീതി കിട്ടുന്നുണ്ടോ?
ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെ. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല.',
'നമ്മള് ലോക്ക് ചെയ്ത മുറി നമ്മള് തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനകത്ത് കടന്നുവരില്ല. ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്,' സ്വാസിക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്