2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടിക ഗൂഗിൾ പുറത്തു വിട്ടു. പട്ടികയിൽ സുസ്മിത സെന്നും കാമുകൻ ലളിത് മോദിയും. ലളിത് മോദിയുമായുള്ള പ്രണയബന്ധം പരസ്യമാക്കിയതിനു പിന്നാലെയായിരുന്നു സുസ്മിതക്കായി ഗൂഗ്ളിൽ ആളുകൾ കൂട്ടമായി പരതിയത്.
പ്രവാചക നിന്ദയെ തുടർന്ന് പുലിവാലു പിടിച്ച ബി.ജെ.പി നേതാവ് നൂപുർ ശർമയാണ് പട്ടികയിൽ ഒന്നാമത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പട്ടികയിൽ രണ്ടാമതുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് മൂന്നാംസ്ഥാനത്ത്. സുസ്മിത നാലും ലളിത് മോദി അഞ്ചും സ്ഥാനത്താണ്. റിയാലിറ്റി ഷോ താരങ്ങളായ അഞ്ജലി അറോറ, അബ്ദു റാസിഖ് എന്നിവരും ആദ്യ പത്തുപേരുടെ പട്ടികയിലുണ്ട്.
ഹോളിവുഡ് താരം ആംബർ ഹേഡ് ആണ് പട്ടികയിൽ 10ാമത്. മുൻ ഭർത്താവ് ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിനെ തുടർന്നാണ് ആംബർ ഹേഡ് വാർത്ത താരമായത്. ജോണി ഡെപ്പ് നല്കിയ മാനനഷ്ടക്കേസില്‍ തനിക്ക് 395 കോടി രൂപ(50 മില്യൺ ഡോളർ) നഷ്ടമായെന്ന് ആംബര്‍ ഹേഡ് വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്