സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി നടൻ ശാരീരിക മാറ്റങ്ങൾ വരുത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
പത്ത് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയിൽ അഞ്ചോളം കഥാപാത്രങ്ങളെ നടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വെങ്കാറ്റർ, അറത്താർ, മണ്ഡങ്കാർ, മുകത്താർ, പെരുമനാഥർ എന്നീ കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക.
ചിത്രത്തിനായി 'സിക്സ് പാക്ക് ലുക്കി'ലാണ് അദ്ദേഹം എത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജിമ്മിൽ സുര്യയെത്തിയിരുന്നു.
നടൻ ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി. ഇത് ചിത്രത്തിന്റെ 'മേക്കോവറിന്' വേണ്ടിയാണ് എന്നാണ് സൂചന.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്