സന്തോഷ നിമിഷങ്ങൾ പങ്കുവച്ചു സുരേഷ് ഗോപിയുടെ മകൾ; വൈറൽ ആയി ഭാഗ്യയുടെ ചിത്രങ്ങൾ 

JUNE 2, 2023, 9:11 PM

അഭിനേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി എന്ന പേരിലും നടൻ സുരേഷ് ഗോപി അറിയപ്പെടാറുണ്ട്. താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർ അറിയാൻ താല്പര്യം കാണിക്കാറുണ്ട്.

ഇപ്പോൾ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കോളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. അനവധി പേര്‍ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.

ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗോകുലും മാധവും സിനിമയില്‍ സജീവമാണ് ഇപ്പോൾ. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുല്‍ സുപരിചിതനാണ്. ദുല്‍ഖര്‍ സല്‍മാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനൊരുങ്ങുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗരുഡൻ' ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam