ഷാരൂഖ് ഖാന്റെ മകൾ സുഹാന ന്യൂയോർക്ക് വിടുന്നു

NOVEMBER 25, 2021, 9:26 AM

താര പുത്രിമാരിൽ ഏറെ ആരാധകരുള്ള ഒരാളാണ് ഷാരൂഖാന്റെ മകൾ സുഹാന ഖാൻ.സോഷ്യൽ മീഡിയയിൽ സജീവമാണ് സുഹാന.സുഹാനയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ന്യൂയോർക്ക് വിടുകയാണ് എന്നതിന്റെ സൂചനയാണ് സുഹാന തന്റെ പോസ്റ്റിൽ കൂടി നൽകുന്നത്.ന്യൂയോർക്ക് സിറ്റിയോടുള്ള തന്റെ പ്രണയവും തുറന്നു പറയുന്നുണ്ട് സുഹാന.നടൻ ഷാരൂഖ് ഖാന്റെയും നിർമ്മാതാവ് ഗൗരി ഖാന്റെയും മകളായ സുഹാന NYU-യുടെ ടിഷ് സ്കൂൾ ഓഫ് ആർട്സിൽ ഫിലിം മേക്കിംഗ് പഠിക്കുകയാണ്. 

"വിഷമിക്കേണ്ട, നിങ്ങൾ ന്യൂയോർക്ക് വിട്ടാലും, നിങ്ങൾ എല്ലായ്പ്പോഴും ഒരു ന്യൂയോർക്കർ ആയിരിക്കും." എന്നാണ് സുഹാന പോസ്റ്റിനു അടിക്കുറിപ്പ് നൽകിയത്.

vachakam
vachakam
vachakam

നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് സുഹാനയെ ആശ്വസിപ്പിച്ചു കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഹാന NYC-യിലാണ്. പതിവായി ഇൻസ്റ്റാഗ്രാമിൽ അപ്‌ഡേറ്റുകൾ പോസ്റ്റുചെയ്യുന്ന സുഹാന ആര്യൻ ഖാന്റെ ജന്മ ദിനവും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചിരുന്നു.

സുഹാന ഒരു അഭിനേതാവാകാൻ ആഗ്രഹിക്കുന്നുവെന്ന് ഷാരുഖ് തന്നെ ഒരിക്കൽ പ്രതികരിച്ചിരുന്നു.സംവിധായിക  സോയ അക്തറിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിന്  വേണ്ടി സുഹാന അഭിനയിച്ചതായും അഭ്യൂഹമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam