തൊണ്ണൂറ് ലക്ഷം ഫോളോവേഴ്സുള്ള, സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഹരമായ സോഫിയ അന്‍സാരിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നിരിക്കുകയാണ് താരത്തിന്റെ ആരാധകർ. തങ്ങളെ ആവേശം കൊള്ളിച്ചിരുന്ന അന്‍സാരിയെ എന്തിനാണ് പുറത്താക്കിയതെന്നാണ് ആരാധകരുടെ ചോദ്യം.
സിരകളില്‍ തീ പടര്‍ത്തുന്ന ഫോട്ടോകളും പലകാര്യങ്ങളും തന്റേടത്തോടെ പറയുകയും ചെയ്യുന്ന അന്‍സാരി സമൂഹമാധ്യമങ്ങളിലെ സൂപര്താരമാണ്. ഇന്‍സ്റ്റഗ്രാമിന്റെ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന തന്റെ വീഡിയോകള്‍ താരം പോസ്റ്റ് ചെയ്തതാണ് അവര്‍ക്ക് വിനയായതെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
സോഫിയ അന്‍സാരി സമൂഹമാധ്യമങ്ങളിലെ ജനപ്രിയ താരമാണ്, കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.യുവാക്കളെ ഉന്മാദം കൊള്ളിക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് താരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
2020 ല്‍, ടിക് ടോക് നിരോധിച്ചതിന് ശേഷമാണ് അന്‍സാരിയുടെ ജാതകം തെളിഞ്ഞത്. അതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് മാറുകയും കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു. ഇന്സ്റ്റഗ്രാമിന് പുറമേ, യൂട്യൂബറും കൂടിയാണ് ഇവർ. താരത്തിന് യൂട്യൂബ് ചാനലിന് ഒരു കോടി എണ്പത്തെണ്ണായിരം വരിക്കാരുണ്ട്.
സോഷ്യല്‍ മീഡിയയിലെ അന്‍സാരിയുടെ വിചിത്രമായ വീഡിയോകള്‍ക്കും വ്ളോഗുകള്‍ക്കും വലിയ ജനപ്രിതിയുണ്ട്. ഇന്‍സ്റ്റഗ്രാം താല്കാലികമായി നിര്‍ത്തിവച്ചെങ്കിലും, താരം ട്വിറ്ററിലും യൂട്യൂബിലും ആരാധകരെ ആവേശത്തിലാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്