സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു; വിവാഹ തീയതി പുറത്ത് 

FEBRUARY 2, 2023, 9:16 PM

ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാൽ വിവാഹ  തീയതി ഇതുവരെ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ താര ജോഡികളുടെ വിവാഹം തീയതി നിശ്ചയിച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.

ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലാകും വിവാഹമെന്നാണ് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചാകും വിവാഹച്ചടങ്ങുകൾ നടക്കുക. 

രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷനിടെ  ഞാന്‍ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ ഉണ്ടായിരുന്നു. ഒടുവിൽ ഇക്കാര്യം താരങ്ങൾ തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുക ആയിരുന്നു. 

vachakam
vachakam
vachakam

കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ ഒരുക്കങ്ങളുടെ വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 100-125വരെയുള്ള അതിഥികൾക്കാണ് ക്ഷണം. കരൺ ജോഹർ, മനീഷ് മൽഹോത്ര, കിയാരയുടെ സ്‌കൂൾ മുതലുള്ള സുഹൃത്തായ ഇഷ അംബാനി തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam