സേവ് ദി ഡേറ്റിൽ വരനും വധുവിനും ഒപ്പം ഒരു മൂര്‍ഖന്‍ പാമ്പും; വൈറൽ ആയി ഫോട്ടോഷൂട്ട് 

JUNE 2, 2023, 7:37 AM

സേവ് ദി ഡേറ്റിന് വേണ്ടി വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടുകള്‍ ഇന്ന് സാധാരണമാണ്. വ്യത്യസ്തമായ ഐഡിയകൾക്കാണ് യുവ തലമുറ  തിരയുന്നത്. എങ്ങനെ ഷൂട്ട് വൈറൽ ആക്കാം എന്ന ചിന്തയിൽ ആണ് ഇവർ. ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആവുന്നത്.

സാധാരണ സേവ് ദി ഡേറ്റ് വീഡിയോയിൽ വധുവും വരനും മാത്രമാണ് ഉണ്ടാവാറ്. എന്നാൽ ഇവിടെ ഈ വിഡിയോയിൽ വരനും വധുവും മാത്രമല്ല ഒരു ജീവി കൂടെ ഉണ്ട്. ആരാണെന്ന് അല്ലേ? നല്ല ഒന്നാതരം മൂര്‍ഖന്‍ പാമ്പ്. ട്വിറ്ററിലാണ് ഈ പ്രീ വെഡ്ഡിംഗ് ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുന്നത്. 


ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിലൂടെ ഒരു കഥ പറഞ്ഞ് പോകുന്നത് പോലെയാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. യുവതിയും യുവാവും ഏങ്ങനെയാണ് ആദ്യം കണ്ട് മുട്ടിയതെന്നും പിന്നീട് അവര്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതുമെല്ലാം ഒരു ചിത്രകഥയിലെന്നത് പോലെ പറയുന്നു. ആദ്യ ചിത്രത്തില്‍ ഒരു സ്ത്രീ വീടിന്‍റെ പിന്നാമ്പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണുള്ളത്. 

പിന്നാലെ ഒരു മൂര്‍ഖന്‍ പാമ്പിനെ കാണിക്കുന്നു. ഭയന്ന് പോയ യുവതി പാമ്പിനെ പിടിക്കാന്‍ പാമ്പുപിടിത്തക്കാരനെ വിളിക്കുന്നു. സുഹൃത്തിന്‍റെ ബൈക്കിലെത്തിയ പാമ്പുപിടിത്തക്കാരന്‍ വളരെ നിസാരമായി പാമ്പിനെ പിടികൂടി, കൂട്ടിലാക്കി കൊണ്ടുപോകുന്നു. പിന്നീട് യുവതിയും യുവാവും തമ്മില്‍ ഫോണിലൂടെ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു. ഒടുവില്‍ ഇരുവരും ഒന്നിച്ച് നടന്ന് പോകുമ്പോള്‍ പുറകില്‍ നിന്ന് അയാള്‍ പിടികൂടിയ മുര്‍ഖന്‍ പാമ്പ് ഇരുവരെയും നോക്കി നില്‍ക്കുന്നിടത്ത് ഫോട്ടോ സ്റ്റോറി അവസാനിക്കുന്നു. ചിത്രങ്ങള്‍ ഇതിനകം അഞ്ചര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam