സാമന്തയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചോ? 

NOVEMBER 24, 2022, 7:11 PM

നടി സാമന്തയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വ്യാപക പ്രചരണം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടിയുടെ അടുത്ത വൃത്തങ്ങൾ തന്നെ രം​ഗത്തെത്തി. 

നടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും സുഖകരമായി വീട്ടിൽ കഴിയുന്നു എന്നും നടിയുടെ മാധ്യമ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സാമന്തയുടെ നില ഗുരുതരമായെന്നും നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നത്.

vachakam
vachakam
vachakam

.'സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു', എന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 

മയോസൈറ്റിസ് രോഗ ബാധിതയാണ് സാമന്ത. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതും. പേശീ വീക്കം എന്ന 'മയോസൈറ്റിസ്' രോഗ ബാധിതരുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam