തെന്നിന്ത്യൻ സൂപ്പര്‍ താരം സാമന്ത ഹോളിവുഡിലേക്ക്; അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയുടെ അമ്മ വേഷം

JUNE 3, 2023, 10:00 PM

തെന്നിന്ത്യൻ സൂപ്പര്‍ താരം സാമന്ത ഹോളിവുഡിലേക്ക് പോകുന്നതായി റിപ്പോർട്ട്. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിറ്റാഡലിന്റെ അന്താരാഷ്ട്ര പതിപ്പിന്റെ പ്രീക്വലിലാണ് താരം വേഷമിടുക എന്നാണ് പുറത്തു വരുന്ന വിവരം.

പ്രിയങ്കയുടെ അമ്മയുടെ വേഷം സാമന്ത അവതരിപ്പിക്കുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത. വരുണ്‍ ധവാനും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. വെബ് സീരീസില്‍ പ്രിയങ്കയുടെ അമ്മയായി താൻ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ സാമന്ത സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പ് യഥാര്‍ത്ഥ സീരീസില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഈ വര്‍ഷം അവസാനം പ്രേക്ഷകര്‍ക്കായി റിലീസ് ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പ്രിയങ്ക ചോപ്രയുടെ നാദിയ സിങ്ങിന്റെ അമ്മയായി അഭിനയിക്കുന്നുവെന്ന് സാമന്ത സ്ഥിരീകരിച്ചു. എന്നിരുന്നാലും, വ്യത്യസ്‌ത രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍, ഇരുവരും സ്‌ക്രീനില്‍ കണ്ടുമുട്ടില്ല, ഒരു രംഗത്തിലും ഒരുമിച്ച്‌ സ്ക്രീൻ പങ്കിടേണ്ടി വരില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam