തകർന്ന ദാമ്പത്യ ജീവിതം: ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത

MARCH 29, 2023, 8:21 AM

അഞ്ച് വർഷം നീണ്ട  സാമന്ത- നാഗ ചൈതന്യ ദാമ്പത്യം ഒക്‌ടോബർ 2021ലാണ് അവസാനിച്ചത്. എന്നാല്‍ ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന്  വിശദീകരിക്കുകയാണ് സാമന്ത.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും, തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 

എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല" -സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.

vachakam
vachakam
vachakam

അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിന് മറുപടിയായി ലൌ ചിഹ്നത്തോടെ “നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്നേഹിക്കുക" എന്നാണ് സാമന്ത മറുപടി നല്‍കിയത്.

വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്ന സാമന്ത പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ താൻ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു. തുടര്‍ന്ന് പലപ്പോഴും ചികിത്സയെ കുറിച്ചും ആരോഗ്യകാര്യങ്ങളെ കുറിച്ചുമെല്ലാം സാമന്ത വെളിപ്പെടുത്തി. ഇതിനിടെ താരത്തിന് കടുത്ത വിഷാദമാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ഘട്ടത്തില്‍ താരം പരസ്യമായി പൊട്ടിക്കരയുക വരെ ചെയ്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam