വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ചു സാമന്ത; വൈറൽ ആയി വിജയ്‌യുടെ മറുപടി 

FEBRUARY 2, 2023, 11:15 AM

വിജയ് ദേവരകൊണ്ടയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ഖുഷി'. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായികയായി എത്തുന്നത്. ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ നിര്‍വാണ അറിയിച്ചിരുന്നു.

ഇപ്പോഴിതാ 'ഖുഷി'യുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നതില്‍ വിജയ് ദേവരകൊണ്ടയോട് ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത. ചിത്രീകരണം പെട്ടെന്ന് തുടങ്ങും എന്നും താൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു 'ഖുഷി'യെ കുറിച്ച് അന്വേഷിച്ച ആരാധകന് ട്വിറ്ററില്‍ സാമന്ത മറുപടി നല്‍കിയത്. 

ഇതിന് വിജയ് മറുപടിയും നൽകിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി കാത്തിരിക്കുന്നുവെന്ന് സാമന്തയുടെ 'മയോസൈറ്റിസ്' രോഗബാധയെയും ഉദ്ദേശിച്ച് വിജയ് ദേവെരകൊണ്ട ട്വീറ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam