2013ൽ പുറത്തിറങ്ങിയ റെഡ് വൈൻ എന്ന ചിത്രത്തിന്റെ പരാജയകാരണം പ്രധാനകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച മോഹൻലാൽ ആണെന്ന് സംവിധായകൻ വെളിപ്പെടുത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തകളുടെ സത്യാവസ്ഥ തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സലാം ബാപ്പു. .
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സലാം ബാപ്പു മോഹൻലാൽ കാരണമാണ് സിനിമ പരാജയപ്പെട്ടത് എന്നാണ് വാർത്ത പരന്നത്. എന്നാൽ ഇത് വ്യാജമാണെന്നും യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിട്ടില്ലെന്നുമാണ് സലാം ബാപ്പു വ്യക്തമാക്കുന്നത്
റെഡ് വൈൻ ഇറങ്ങി കുറച്ചു നാൾ കഴിഞ്ഞ് മറ്റൊരു ചാനലിന് നൽകിയ ഇന്റർവ്യൂ ഈ യൂട്യൂബ് ചാനൽ പുതിയ അഭിമുഖമായി അവതരിപ്പിച്ചിരിക്കുകയാണെന്നും പ്രചരിക്കുന്ന തരത്തിലെ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ സംവിധായകൻ വ്യക്തമാക്കുന്നു.
ലാൽ സാർ എന്റെ ഗുരുതുല്യനാണ്, ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന മഹാനടൻ, അദ്ധേഹത്തിന്റെ മുഖത്ത് ക്യാമറ വെച്ച് എന്റെ സ്വതന്ത്ര സംവിധാന ജീവിതത്തിന് തുടക്കം കുറിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. കേവലം റീച്ചിനും ലൈക്കിനും വേണ്ടി വാർത്തകൾ നൽകുമ്പോൾ ഇത്തരം ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്, മനുഷ്യന്മാരെ തമ്മിൽ അകറ്റാനേ ഇത്തരം വാർത്തകൾക്ക് സാധിക്കൂ എന്നും അദ്ദേഹം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്