നടി രാഖി സാവന്ത് എന്നും വിവാദങ്ങളിൽ ഇടം നേടുന്ന താരമാണ്. താരത്തിന്റെ അമ്മ അടുത്തിടെയാണ് കാന്‍സര്‍ വന്ന് അന്തരിച്ചത്. ബോളിവുഡിലെ പ്രമുഖരില്‍ പലരും രാഖിലെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ തന്‍റെ ജിമ്മിന് പുറത്ത് പൊട്ടികരയുന്ന രാഖിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് വിഡിയോയിൽ രാഖി കരയുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ് രാഖിയുടെ കരച്ചിൽ ഇപ്പോൾ.
2022 മെയ് 29ന് ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തു എങ്കിലും ജനുവരിയിലാണ് രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. എന്നാൽ ആദിൽ പിന്നീട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു.
ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ രാഖി തന്റെ ജിമ്മിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് കാണിക്കുന്നത്. ഫോട്ടോഗ്രാഫർമാർ രാഖിയോട് ഇന്ന് അസ്വസ്ഥയായി കാണുന്നല്ലൊ എന്ന് ചോദിക്കുന്നു - എന്റെ വിവാഹ ബന്ധം അപകടത്തിലാണ്.. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്, എന്റെ വിവാഹം പ്രശ്നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല, അതിനാൽ എനിക്ക് ഒന്നും പറയാനില്ല എന്നാണ് രാഖി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നത്.
എന്‍റെ അമ്മ പോയി, എന്നിട്ടും എന്നോട് എന്തൊക്കെയാണ് ഈ ചെയ്യുന്നതെന്ന് ഞാന്‍ അല്ലഹൂവിനോട് പ്രാര്‍ത്ഥിക്കുകയാണ്. എന്‍റെ വിവാഹ ബന്ധം നശിപ്പിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. വിവാഹം ഒരു തമാശയല്ല. എന്‍റെ ബന്ധം തകര്‍ത്തിട്ട് ആര്‍ക്ക് എന്ത് ലഭിക്കാനാണ് എന്നും രാഖി ക്യാമറയ്ക്ക് മുന്നില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്