തന്റെ ഭർത്താവിന് ഒരു അവിഹിത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത് 

FEBRUARY 3, 2023, 2:03 PM

എപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം നേടുന്ന താരമാണ്  രാഖി സാവന്ത്. കഴിഞ്ഞ ദിവസം ജിമ്മിൽ നിന്നും പുറത്തിറങ്ങി തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് കരഞ്ഞു പറയുന്ന രാഖിയുടെ വിഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിന് ഒരു അവിഹിത ബന്ധം ഉണ്ട് എന്ന് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് രാഖി.

തന്‍റെ ഭര്‍ത്താവ് ആദിൽ ഖാൻ ദുറാനിക്ക് അവിഹിതം ഉണ്ടെന്നാണ് രാഖി ആരോപിക്കുന്നത്.  ഖാനുമായി അടുത്തിടെ താൻ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് രാഖി തുറന്നുപറഞ്ഞു. തന്‍റെ ഭര്‍ത്താവിന്‍റെ അഭിമുഖം ആരും എടുക്കരുതെന്നും രാഖി പറയുന്നു.

നിങ്ങൾ ആദിലിന്‍റെ അഭിമുഖം എടുത്ത് അയാളെ വലിയ താരമാക്കാൻ ശ്രമിക്കരുത്. എന്നെ ഉപയോഗിച്ച് സിനിമ രംഗത്ത് എത്താനാണ് അയാള്‍ ശ്രമിച്ചത്.  അവൻ ജിമ്മിൽ വരില്ല, പക്ഷെ അഭിമുഖം നല്‍കാന്‍ വേണ്ടി അതിന്‍റെ മുന്നില്‍ വരും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക്ക് ചെയ്തുവെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. അദിലിന്‍റെ ബന്ധവുമായി ബന്ധപ്പെട്ട മോശം തെളിവുകള്‍ ആ പെണ്‍കുട്ടിയുടെ കൈയ്യില്‍ ഉണ്ട്  എന്നും രാഖി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാല്‍ ജനുവരിയിലാണ്   രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam