ലോകമെമ്പാടും ആരാധകരുള്ള താരമാണ് രജനീകാന്ത്. താരം എത്തുന്ന സ്ഥലങ്ങളിൽ ആരാധകർ കൂടുന്നത് പതിവാണ്. താരത്തെ ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തിരിക്കുന്ന ആരാധകരും ഏറെയാണ്. താരം പോകുന്നിടങ്ങളിൽ എല്ലാം പിന്തുടരുന്ന ആരാധകരും ഉണ്ട്.
അത്തരത്തിൽ പിന്തുടർന്ന ആരാധകർക്ക് രജനികാന്ത് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. തന്നെ എല്ലാ സ്ഥലത്തും ഇങ്ങനെ പിൻതുടരരുതെന്നാണ് താരം ആരാധകരോട് പറയുന്നത്.
ചെന്നെെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഷൂട്ടിംഗിന് പോകാൻ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ അടുത്തേയ്ക്ക് ആരാധകർ ഓടി അടുക്കുകയായിരുന്നു. കൂട്ടത്തിൽ ഒരു ആരാധകൻ പെർമനന്റ് സൂപ്പർസ്‌റ്റാർ നീണാൾ വാഴട്ടെ എന്ന് വിളിച്ചു പറഞ്ഞു. ഇത് കേട്ട താരം ഉടനെ തിരിഞ്ഞ് എല്ലായിടത്തും എന്നെ ഇങ്ങനെ പിന്തുടരരുതെന്നും പോയി നിങ്ങളുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും പറയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്