മഴക്കാലത്തെ ഡ്രൈവിംഗ് അത്ര എളുപ്പമല്ല! ഡ്രൈവർമാർ എത്രയൊക്കെ ശ്രദ്ധപുലർത്തിയാലും അപകട സാധ്യത പലപ്പോഴും ഒളിഞ്ഞിരിപ്പുണ്ടാകും. ഈ സാഹചര്യത്തിൽ എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
കനത്ത മഴയുള്ളപ്പോൾ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട് പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന് ചെളി തെറിച്ച് കാഴ്ചക്ക് പ്രശ്നമുണ്ടാക്കും.
അതുകൊണ്ട് വലിയ വാഹനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച് തിരിയുക.
അമിതവേഗത മഴക്കാലത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. മഴക്കാലത്ത് റോഡിൽ പ്രതീക്ഷച്ചത്ര ഗ്രിപ്പ് കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്