ദുല്‍ഖര്‍ സല്മാന് രാജ്യത്തെ ഏറ്റവും സുന്ദരനായ നടനമാരില്‍ ഒരാളാണെന്ന് നടൻ പ്രഭാസ്. മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാ രാമം കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
‘സീതാ രാമം ട്രെയ്ലര് കണ്ടു അസാധാരണമായിട്ടാണ് തോന്നുന്നത്. രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരില് ഒരാളാണ് ദുല്‍ഖര്‍. അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണ്. മഹാനടി എത്ര മികച്ച ചിത്രമാണ്. സീതാ രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. എനിക്കും ഇപ്പോള്‍ സിനിമ എത്രയും വേഗം കാണാനാണ് ആഗ്രഹം .
ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ട്രെയ്ലര് കണ്ടപ്പോള്‍ പ്രണയകഥക്കൊപ്പം യുദ്ധ സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് തോന്നുന്നത്,’ പ്രഭാസ് പറയുന്നു.
പ്രഭാസിന്റെ സ്പീച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രഭാസ് ആരാധകരും ഒപ്പം ദുല്‍ഖര്‍ ആരാധകരും വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്