ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിൽ ചെയ്ത നടി തപ്സി പന്നുവിനെതിരെ പോലീസില്‍ പരാതി.
മാര്‍ച്ച് 12 ന് മുംബൈയില്‍ വെച്ച് നടന്ന ലാക്മി ഫാഷന്‍ ഷോയിലാണ് മോഡേണായ വസ്ത്രം ധരിച്ച് ഇതിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ധരിച്ച് തപ്‌സി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും തപ്‌സി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നിരവധിപേര്‍ തപ്‌സി വിമര്‍ശിച്ച് രംഗത്തുവന്നു. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഒരു ജനത പവിത്രമായി കാണുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് സാമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനര്‍ ഏകലവ്യ സിംഗ് ഗൗര്‍ പോലീസില്‍ പരാതി നല്‍കിയത്. അസഭ്യമായ വസ്ത്രം ധരിച്ച് ഇതിനൊപ്പം കഴുത്തില്‍ ലക്ഷ്മി ദേവിയുടെ ലോക്കറ്റും ധരിച്ചെന്നും, മത വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്