ബോളിവുഡ് താരം ഷാരൂഖ് ഖാനെ പ്രശംസിച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. 'രാജാവ്, ഇതിഹാസം, സുഹൃത്ത്. എല്ലാത്തിലുമുപരി മികച്ച നടന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവര്‍ക്കായി, 'മൈ നേം ഈസ് ഖാന്‍' - ഞാന്‍ ഒരു തീവ്രവാദിയല്ല എന്ന സിനിമ നിര്‍ദേശിക്കുന്നു', എന്നായിരുന്നു പൗലോ കൊയ്‌ലോ ട്വിറ്ററില്‍ കുറിച്ചത്.
പഠാന്‍ സിനിമയുടെ വിജയത്തില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് വീണ്ടും പങ്കുവെച്ചാണ് പൗലോ കൊയ്‌ലോ താരത്തെ പ്രശംസിച്ചത്.
'മൈ നേം ഈസ് ഖാന്‍' എന്ന ചിത്രത്തെ പ്രശംസിച്ച് 2017 ല്‍ പൗലോ കൊയ്‌ലോ രംഗത്തെത്തിയിരുന്നു. ചിത്രം കണ്ടതോടെ ഷാരൂഖല്ലാതെ ഇത്രയും പ്രശസ്തനായ മറ്റൊരു താരമില്ലെന്നും 'മൈ നേം ഈസ് ഖാന്‍' എന്ന ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണമെന്നും പൗലോ കൊയ്‌ലോ അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2010 ഫെബ്രുവരി 12ന് പുറത്തിറങ്ങിയ ബോളിവുഡ് ചിതമാണ് മൈ നേം ഈസ് ഖാന്‍. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ഏറ്റവും മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ 2011 ലെ ഫിലിം ഫയര്‍ പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
അതേസമയം എട്ട് ദിവസത്തില്‍ 417 കോടിയാണ് പഠാന്‍ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവര്‍സീസില്‍ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പഠാന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷന്‍ ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്