തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗ ചൈതന്യയും സാമന്തയും. മികച്ച ഓൺ-സ്‌ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ഇരുവരുടെയും ആരാധകർ അത് ആഘോഷിച്ചു.
ഏറെ നാളത്തെ ഡേറ്റിങ്ങിന് ശേഷം 2017ൽ നാഗ ചൈതന്യയും സാമന്തയും വിവാഹിതരായി.എന്നാൽ നാല് വർഷം തികയുന്നതിന് മുമ്പ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചു.
പിന്നാലെയാണ് നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴും അത് ഷൂട്ടിങ് സെറ്റില്‍ സാധാരണ ചിത്രങ്ങള്‍ ആണെന്നായിരുന്നു അടുത്ത സുഹൃത്തുക്കളുടെയും മറ്റും പ്രതികരണം.
എന്നാല്‍ ഇപ്പോഴിതാ, ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിന്നര്‍ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ഷെഫായ സുരേന്ദര്‍ മോഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തില്‍, നാഗചൈതന്യ അദ്ദേഹത്തിനൊപ്പം പോസ് ചെയ്യുമ്ബോള്‍ അവര്‍ക്ക് പിന്നലായി ടേബിളിന് അടുത്ത് ഇരിക്കുന്ന ശോഭിത ധൂലിപാലയെയും ചിത്രത്തില്‍ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്