ഡല്‍ഹി: ട്വിറ്ററിലെ എല്ലാ ലെഗസി വെരിഫൈഡ് അക്കൗണ്ടുകളുടെയും ബ്ലൂ ബാഡ്ജുകള്‍ ഉടന്‍ നഷ്ടപ്പെടുമെന്ന് എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ട്വിറ്റര്‍ അതിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സേവനം പുനരാരംഭിച്ചിരുന്നു.
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 8 ഡോളറും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 11 ഡോളറും ആണ് എല്ലാ മാസവും ഈടാക്കുക. ട്വിറ്ററിന്റെ ബ്ലൂ വെരിഫൈഡ് പ്രക്രിയ വീണ്ടും ആരംഭിക്കുമെന്ന് എലോണ്‍ മസ്‌ക് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ലെഗസി ബ്ലൂ ടിക്കുകളും നീക്കം ചെയ്യുമെന്ന് മസ്‌ക് അറിയിച്ചു. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോം അതിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സേവനം 6 രാജ്യങ്ങളിലേക്ക് കൂടി വിപുലീകരിച്ചു. ട്വിറ്റര്‍ ബ്ലൂ സേവനം ഇപ്പോള്‍ സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്