ആരാധകർക്ക് പ്രിയപ്പെട്ട പഴയ സിനിമകള്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് ആണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികം ഇപ്പോൾ റീറിലീസിന് ഒരുങ്ങുകയാണ്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച് ഒരു മത്സരം സംഘടിപ്പിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍. വിജയികള്‍ക്ക് മോഹന്‍ലാലില്‍ നിന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്ബാന്‍ കമ്പനിയുടെ സണ്‍ഗ്ലാസും സമ്മാനമായി നേരിട്ട് വാങ്ങാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇതാ
നീണ്ട 28 വർഷങ്ങൾ... ഇതിനിടയിൽ കാലം മാറി, മനുഷ്യർ മാറി, ജീവിതങ്ങൾ മാറി, കാഴ്ചപ്പാടുകൾ മാറി, സാഹചര്യങ്ങൾ മാറി, കഥകൾ മാറി, സിനിമകൾ മാറി, പക്ഷേ ആടുതോമയുടെ പകിട്ട് വീഞ്ഞു പോലെ വീര്യമുള്ളതാകുകയായിരുന്നു. മാറ്റേറിയ ഓട്ടക്കാലണയായി 28 കൊല്ലത്തിന് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കാൻ 'സ്ഫടികം' നൂതനമായ 4കെ ശബ്‍ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുമ്പോൾ അതൊരു ആഘോഷമാക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന, എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിൽ ഇട്ട ആട് തോമയുടെ കരളിന്‍റെ കരളായ കറുത്ത റെയ്ബാൻ കണ്ണടയും ചങ്കിടിപ്പിന്‍റെ താളമായ ബുള്ളറ്റും ഈ ഭൂമിയിൽ ഉശിരുള്ളവർക്കായി ഞങ്ങൾ നൽകുകയാണ്. അവർക്കിനിയുള്ള ജീവിതത്തിൽ സ്ഫടികം പോലെ തിളക്കമുള്ളൊരു ഓർമ്മയായി സൂക്ഷിച്ചുവയ്ക്കാനൊരു സ്നേഹോപഹാരം.
#സ്‌ഫടികം റീറിലീസ് ആഘോഷമാക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി ഒരുക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികൾക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങൾ സാക്ഷാൽ ആടുതോമയുടെ കയ്യിൽ നിന്നും ലഭിക്കുന്നതാണ്.
ഒന്നാം സമ്മാനം - പുതു പുത്തൻ ബുള്ളറ്റ്.
രണ്ടാം സമ്മാനം - പുതു പുത്തൻ റെയ്ബാൻ ഗ്ലാസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്